റോഡിലെ കുഴിയില്‍ വീണ് മരണം; പിഡബ്ല്യുഡിയെ പഴിചാരി ജല അതോറിറ്റി

palarivattom-accident-pwd-w
SHARE

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ച സംഭവത്തിൽ പിഡബ്ല്യുഡിയെ പഴിചാരി ജല അതോറിറ്റി. കുഴി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ജല അതോറിറ്റി പറയുന്നു. പൊട്ടിയ പൈപ്പ്  നന്നാക്കാനും അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ നിലപാട്. 

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം രാവിലെ ഉണ്ടായ അപകടത്തിൽ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.  റോഡിലെ കുഴിക്കു സമീപം വച്ചിരുന്ന ബോർഡ് തട്ടിയാണ് യുവാവ് കുഴിയിൽ വീണതെന്നും പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഓൺലൈൻ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് യദുലാൽ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...