കുതിക്കുന്ന ഉള്ളിവിലയ്ക്ക് സഡൻ ബ്രേക്ക്; 40 രൂപ കുറഞ്ഞു: വിപണി വീണ്ടും ഉഷാർ

onion
SHARE

കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് സഡന്‍ബ്രേക്ക്. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. 

അതെ, ഉള്ളിയുടെ വില കിലോയ്ക്ക് നൂറായി കുറഞ്ഞു. ഒറ്റയടിക്ക് കുറവ് വന്നത് നാല്‍പ്പത് രൂപ. പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. 

 കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും വിലക്കയറ്റം നന്നായി വലച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ഉള്ളി കൂടി എത്തുന്നതോടെ വില എത്രയും വേഗം സാധാരണനിലയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...