കുഴിയില്‍ വീണ് മരണം; ഇടപെട്ട് മന്ത്രി; കേസെടുത്ത് കമ്മിഷന്‍; ജനരോഷം ശക്തം

palarivattom-accident-cctv
SHARE

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ച സംഭവത്തിൽ ജലവിഭവമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം രാവിലെ ഉണ്ടായ അപകടത്തിൽ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുഴിയടയ്ക്കാത്തില്‍ പരസ്പരം പഴിചാരി ജലവിഭവ വകുപ്പും പൊതുമരാമത്തും. 

കുടിവെള്ള പൈപ്പ് ലീക്ക്ചെയ്തുണ്ടായ കുഴി മറച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ് ബൈക്കിൽ സഞ്ചരിച്ച യദുലാല്‍ റോഡിലേക്ക്  തെറിച്ചുവീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന കുടിവെള്ളടാങ്കർ കയറിയിറങ്ങി യദുലാല്‍ തൽക്ഷണം മരിച്ചു. 

പത്തു മാസത്തോളമായി പൊട്ടിയ പൈപ്പില്‍ നിന്ന് പുറത്തേക്ക് വന്ന വെള്ളമാണ് റോഡില്‍ കുഴിയുണ്ടാക്കിയത്. പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍  ജലഅതോറിറ്റി സെപ്റ്റംബറില്‍  പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ വീഴ്ചയാണ് കുഴി അപകടക്കെണിയാക്കിയത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജലവിഭവമന്ത്രി ജില്ലാകല്ടറോട്  കലക്ടറോട് റിപ്പോര്‍ട്ട് തേടി .അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ  യൂത്ത് കോണ്‍ഗ്രസും ബിജെപിയും  പാലാരിവട്ടത്ത് റോഡ് ഉപരോധിച്ചു. അതേസമയം മരിച്ച യദുലാലിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...