വാദങ്ങളെല്ലാം ബാലിശം: 'ഉന്നാവിൽ' അമ്പേ പരാജയമായി പ്രോസിക്യൂഷന്‍

unnao-rape-body
SHARE

ഉന്നാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ വന്‍ വീഴ്ച. പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായിട്ടും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ജാമ്യത്തിലിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നത്.  

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് കേസിലെ മുഖ്യ‌പ്രതിയായ ശിവം ത്രിവേദിക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നത് മാത്രമാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ വാദിച്ചത്. കേസിനാധാരമായ പീഡനം നടന്നത് രണ്ടുവര്‍ഷം മുമ്പാണെന്നും അതിനുശേഷം പീഡനം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചില്ല. പരാതിക്കാരിയോയെ സാക്ഷികളെയോ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അക്കാരണം മാത്രം മതി ജാമ്യം നിഷേധിക്കാന്‍. ഏത് കേസിലും ജാമ്യത്തെ എതിര്‍ക്കാന്‍ കാരണമായി  പ്രോസിക്യൂഷന്‍ ഈ വാദം ഉന്നയിക്കുന്നത് സാധാരണവുമാണ്.

പക്ഷെ ഉന്നാവ് കേസില്‍ അത്തരം വാദങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് വായിക്കുമ്പോള്‍ വ്യക്തമാകുന്നത്. എങ്കിലും തെളിവ് നശിപ്പിക്കില്ല, സാക്ഷികളെ സ്വാധീനിക്കില്ല തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ആ വ്യവസ്ഥകള്‍ ലംഘിക്കാനും ഇരയെ കൊലപ്പെടുത്താനും ജാമ്യത്തിലറങ്ങി പത്ത് ദിവസം മാത്രമേ പ്രതിക്ക് വേണ്ടിവന്നുള്ളു. പ്രോസിക്യൂഷന്‍റെ അലംഭാവവും പെണ്‍കുട്ടിയുടെ ദാരുണ അന്ത്യത്തിന് കാരണമായി എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...