ഏറ്റുമുട്ടലിന്റെ സാഹചര്യം എന്ത്? കൊലപാതകങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘം

INDIA-SOCIETY-CRIME-RAPE
Police personnel stand next to the body of a man at the site where Police officers shot dead four detained gang-rape and murder suspects in Shadnagar, some 55 kilometres (34 miles) from Hyderabad, on December 6, 2019. - Indian police on December 6 shot dead four detained gang-rape and murder suspects as they were re-enacting their alleged crime, prompting celebrations but also accusations of extrajudicial killings. The men, who had been in custody for a week over the latest gruesome case of violence against women to shock India, were shot in the early morning as they tried to escape during the staged re-enactment in Hyderabad, police said. (Photo by STR / AFP)
SHARE

ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചോദ്യം ചെയ്തുള്ള ഹർജികളിൽ  തെലങ്കാന ഹൈക്കോടതിയുടെ വിധി ഇന്ന്.  ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നതടക്കം ഒൻപത് ഹര്ജികളിലാണ് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസിംന്റെ ബഞ്ച് വിധി പ്രസ്താവിക്കുക. ഏറ്റുമുട്ടൽ കൊലയെക്കുറിച്ച്  അനേഷിക്കാൻ  സംസ്ഥാന സർക്കാർ പ്രത്യേക സംഘം  രൂപീകരിച്ചു. 

വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതി വിശദമായ അന്വേഷണം ആവശ്യപെടുന്ന ഹർജികളിൽ അന്തിമ  വിധി പറയുന്നത്. കേസ് സി.ബി.ഐയ്ക്ക് വിടുക ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും പുറത്തുനിന്നുള്ള ഫോറന്സിക് വിദഗ്ധരെ കൊണ്ടു വീണ്ടും പോസ്റ്റ് മോർട്ടവും നടത്തുക. പൊലീസുകാരല്ലാത്തവരെകൊണ്ടു  പോസ്റ്റ് മോർട്ടം നടപടികള്‍  ക്യാമറയില്‍ ചിത്രീകരിക്കുക എന്നിവയാണ് ഹര്ജികളിലെ വാദങ്ങള്‍ .ചീഫ് ജസ്റ്റ് ഉൾപെടുന്ന ബഞ്ചാണ് േകസില്‍ വിധി പറയുക. ഹർജികൾ തീര്പ്പാക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് വെള്ളിയാഴ്ച തന്നെ കോടതി സർക്കാരിന് നിർദേശം നല്കിയിരുന്നു. 

ഇന്നലെ  വൈകീട്ടാണ്  സുപ്രീം  കോടതി  ഉത്തരവ്  അനുസരിച്ചുള്ള  പ്രത്യേക  അനേഷണ സംഘം രൂപീകരിച്ചു  സർക്കാർ  ഉത്തരവ്  ഇറങ്ങിയത്. രചകൊണ്ട  കമ്മീഷണർ  മഹേഷ്‌  എം  ഭഗവതിന്റെ  നേതൃത്വത്തിലുള്ള  ടീമിൽ  വനപാർതി  എസ്‌  പി  അടക്കം  7 മുതിർന്ന  പോലീസ് ഉദ്യോഗസ്ഥരും  ഉണ്ട്‌. ഡോക്ടർ  ദിശയുടെ ഘാതകരുടെ  ഏറ്റുമുട്ടൽ കൊലയുമായി  രജിസ്റ്റർ  ചെയ്ത മുഴുവൻ കേസുകളും ഇനി ഈ  സംഘമാണ്  അനേഷിക്കുക. വ്യാജ ഏറ്റുമുട്ടൽ  ആണ്  ഉണ്ടായതെന്ന ആരോപണം ഉയർന്നതോടെ   ഡി ജി  പി  പ്രത്യേക അനേഷ്വണ സംഘം  രൂപീകരിക്കാൻ  സർക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു . 

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കർശന നിർദേശം നല്കിയതിനുശേഷമാണ്  സൈറാബാദ് പൊലീസ് കേസെടുക്കാന്‍  പോലും തയാറായിരുന്നത്. എ.സി.പി സുന്ദര റെഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകശ്രമത്തിനും  കസ്റ്റഡിമരണത്തിനും ആയുധനിയമപ്രകാരവുമാണ് കേസ് റജിസ്റ്റർ  ചെയ്തതിരുന്നത്. 

അതിനിടെ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത്  ഫോറന്സിക് വിഭാഗം രണ്ടാമത് നടത്തിയ പരിശോധനയില് രണ്ടുതോക്കുകളും  15  തിരകളുടെ കവറുകളും കണ്ടെത്തി. പൊലീസ്് വെടിവെയ്ക്കാന് ഉപയോഗിച്ച തോക്കുകള് ഫോറന്സിക് വിഭാഗം  പരിശോധനയ്ക്കായി കണ്ടുകെട്ടുകയും ചെയ്തു. പോസ്റ്റ് മോര്ട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. നാലുപേരുടെയും ശരീരത്തില് നിന്ന്11 ബുള്ളറ്റുകള് കണ്ടെടുത്തു. മരിച്ച മുഹമ്മദ് ആരിഫിനും  ചിന്നകേശവലുനും വളരെ അടുത്തു നിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...