രണ്ടിടത്തും അലറാം ‘ചതിച്ചു’: ബാങ്ക് കവര്‍ച്ചാനീക്കം പൊളിഞ്ഞത് ഇങ്ങനെ: അന്വേഷണം

Bank-Theft-01
SHARE

തൃശൂര്‍ കേച്ചേരിയില്‍ എസ്.ബി.ഐ. ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. മൊബൈല്‍ ഫോണില്‍ അപായ സന്ദേശം കിട്ടിയ ഉടനെ ബാങ്ക് മാനേജര്‍ പാഞ്ഞെത്തിയതിനാല്‍ മോഷ്ടാവ് രക്ഷപ്പെട്ടു. കൊല്ലം ഓച്ചിറയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക്  ശാഖയില്‍ പുലര്‍ച്ചെ കവര്‍ച്ചാശ്രമമുണ്ടായി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ കേച്ചേരി ശാഖയില്‍ കള്ളന്‍ കയറിയത് ജനല്‍ കമ്പി വളച്ചായിരുന്നു. ലോക്കറിന്‍റെ ഡോറില്‍ ശക്തമായി ഇടിച്ചതോടെ ബാങ്ക് മാനേജര്‍ കെ.എഫ്.ബെന്നിയുടെ മൊബൈല്‍ ഫോണിലേക്ക് കോളെത്തി. പതിനെട്ടു കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ച് ഒരു മണിയോടെ കേച്ചേരിയില്‍ എത്തി മാനേജര്‍. ബാങ്കിനു ചുറ്റും നടന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പരിസരത്തെ ജംക്ഷനില്‍ നിന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വിളിച്ചു കൂട്ടി ബാങ്ക് തുറക്കാന്‍ മാനേജര്‍ ശ്രമിച്ചു. ഈ സമയം, കള്ളന്‍ അകത്തുണ്ടായിരുന്നു. അപായ സന്ദേശം പലപ്പോഴും തെറ്റായി വരാറുണ്ട്. 

കവര്‍ച്ചാശ്രമം തന്നെയാണോയെന്ന് ഉറപ്പിച്ച ശേഷം മതി പൊലീസിനെ വിളിക്കാന്‍ എന്ന് മാനേജര്‍ തീരുമാനിച്ചിരുന്നു. കള്ളന്‍ കയറിയെന്ന് മനസിലായതോടെ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു. അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. സിസിടിവി കാമറയില്‍ കള്ളന്‍റെ മുഖം പതിഞ്ഞു.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം കൂടിയായിരുന്നു മാനേജര്‍ കെ.എഫ്.ബെന്നി. സന്ദേശ് ജിങ്കാനെപ്പോലെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിരോധ നിര കാത്തുസൂക്ഷിച്ചിരുന്ന താരം. ഇവിടെ, ബാങ്കിന്‍റെ ലോക്കര്‍ പ്രതിരോധിക്കാനായിരുന്നു ബെന്നിയുടെ ഡ്യൂട്ടി. കൊല്ലം ഓച്ചിറയിലും ബാങ്കില്‍ കവര്‍ച്ചാശ്രമമുണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ശാഖയില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു കവര്‍ച്ചാ ശ്രമം. മുഖംമൂടി ധരിച്ചെത്തിയ ആള്‍ ജനല്‍ തകര്‍ത്ത് അകത്തുകയറി. അപായ സൂചക അലാം മുഴങ്ങിയതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...