കര്‍ണാടകയില്‍ ഏവരുടെയും വിധി ദിനം: ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ: നിർണായകം

karanataka
SHARE

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ഫലവും അതുവഴി ബിജെപി സര്‍ക്കാരിന്‍റെ ഭാവിയും ഇന്നറിയാം. 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ആറു സീറ്റെങ്കിലും നേടിയാലേ ഭരണത്തുടര്‍ച്ച സാധ്യമാകൂ. 12 സീറ്റുവരെ  നേടുമെന്ന് എക്സിറ്റ്്്പോള്‍ ഫലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ദള്‍ വിമതരുടെ രാഷ്ട്രീയഭാവിയിലും ഇന്ന് തീരുമാനമാകും

സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോയെന്നറിയാന്‍ ഇനി അല്‍പസമയം മാത്രം. പത്തരയോടെ ആദ്യ ഫലസൂചകള്‍ പുറത്തുവരും.  66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരമേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. ഇത് പാര്‍ട്ടിക്ക് അല്‍പം ആശങ്കയുണര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലാണ്. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീവോട്ടര്‍ സര്‍വേ. കോണ്‍ഗ്രസിന് 3 മുതല്‍ 6 സീറ്റുകള്‍ വരെ. ജെ.ഡി.എസിന് ഒന്ന് അല്ലെങ്കില്‍ സീറ്റൊന്നും ലഭിക്കില്ല. കോണ്‍ഗ്രസ് ദള്‍ സഖ്യം വീണ്ടും രൂപീകരിക്കുന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോളും ഇരുപക്ഷത്തേയ്ക്കും ചേരാന്‍ തയ്യാറാണെന്ന ഇരട്ട നിലപാടിലാണ് ദള്‍. 

അതേസമയം എക്സിറ്റ് പോളുകള്‍ കൂടി വിജയം പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസത്തിലായ ബി.ജെ.പി മന്ത്രിസഭാ വികസനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദള്‍ വിമതരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. വിമതരുടെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...