ആദ്യ ലീഡ് ബിജെപിക്ക്: ഒൻപത് ഇടത്ത് മുന്നിൽ: ദളിനും കോൺഗ്രസിനും ചങ്കിടിപ്പ്

bjp
SHARE

കര്‍ണാടക സര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യലീഡ് ബിജെപിക്ക്, ഒന്‍പത് സീറ്റില്‍ മുന്നിലാണ്. ഒരോയിടത്ത് കോണ്‍ഗ്രസും ദളും. ഭരണം നിലനിര്‍ത്താന്‍ ആറ് സീറ്റെങ്കിലും ബിജെപി നേടണം. ഉപതിരഞ്ഞെടുപ്പ് നടന്നത് 15 മണ്ഡലങ്ങളിലാണ്.  BJP ടിക്കറ്റില്‍ 13 കോണ്‍ഗ്രസ്-ദള്‍ വിമതര്‍ മല്‍സരിക്കുന്നു.

12 സീറ്റുവരെ  നേടുമെന്ന് എക്സിറ്റ്്്പോള്‍ ഫലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ദള്‍ വിമതരുടെ രാഷ്ട്രീയഭാവിയിലും ഇന്ന് തീരുമാനമാകും

സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോയെന്നറിയാന്‍ ഇനി അല്‍പസമയം മാത്രം. 66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരമേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. ഇത് പാര്‍ട്ടിക്ക് അല്‍പം ആശങ്കയുണര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലാണ്. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീവോട്ടര്‍ സര്‍വേ. കോണ്‍ഗ്രസിന് 3 മുതല്‍ 6 സീറ്റുകള്‍ വരെ. ജെ.ഡി.എസിന് ഒന്ന് അല്ലെങ്കില്‍ സീറ്റൊന്നും ലഭിക്കില്ല. കോണ്‍ഗ്രസ് ദള്‍ സഖ്യം വീണ്ടും രൂപീകരിക്കുന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോളും ഇരുപക്ഷത്തേയ്ക്കും ചേരാന്‍ തയ്യാറാണെന്ന ഇരട്ട നിലപാടിലാണ് ദള്‍. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...