ബലാല്‍സംഗ, പോക്സോ കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം: കേന്ദ്രം

ravishankar
SHARE

ബലാല്‍സംഗ, പോക്സോ കേസുകളുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ആറുമാസത്തിനകം ഇത്തരം കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ആവശ്യപ്പെടും. നിലവിലുള്ള എഴുന്നൂറ്റി നാലിനു പുറമെ ആയിരത്തി ഇരുപത്തിമൂന്ന്  ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൂടി  ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പട്നയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...