കുട്ടികള്‍ വിശന്ന് മണ്ണുതിന്ന സംഭവത്തിൽ സിപിഎം വിശദീകരണം തേടി

tvm-poverty
SHARE

തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആക്ഷേപത്തില്‍ ,ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനോടും വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിമലിനോടും സി.പി.എം വിശദീകരണം തേടി. വിവാദം സര‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സിപിഎം നടപടി. കുട്ടികള്‍ മണ്ണുതിന്നുന്നത് കണ്ടെന്നായിരുന്നു ദീപക്കിന്‍റെ വെളിപ്പെടുത്തല്‍

ശിശുക്ഷേപ സമിതി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍  ദേശീയമാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഏറെ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ദേശീയ ബാലാവകാശ കമ്മിഷന്‍ നേരിട്ടെത്തുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്തു.ഇതോടെ പ്രശ്നം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ചര്‍ച്ചയായി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയും വിശദീകരിച്ചു. 

ഇതോടെ ദീപകിനോടു പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പ്രശ്നം പരിശോധിക്കുകയും  എസ്.പി.ദീപകിനോടും വിമലിനോടും  വിശദീകരണം തേടിയത്. കുട്ടികള്‍ വിശപ്പടക്കാന്‍ മണ്ണു കഴിക്കേണ്ട അവസ്ഥയിലല്ലായിരുന്നുവെന്നാണ് സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ നിലപാടെടുത്തത്. വിവാദം കൊഴുത്തതോടെയാണ് തനിക്ക് അബദ്ധം പറ്റിയതാണന്നു പറഞ്ഞ് ദീപക് മുന്‍ നിലപാട്  തിരുത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...