ബി.ജെ.പി സംസ്ഥാന പ്രസിഡന്റിൽ സമവായമായില്ല; ഉയർന്നത് 3 പേരുകൾ

k-surendran-2
SHARE

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകും. പുതിയ അധ്യക്ഷന്‍റെ കാര്യത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ സമവായം ആയില്ല. കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍ എന്നീ പേരുകളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.  

പി.എസ്.ശ്രീധരന്‍പിള്ള ഗവര്‍ണറായി പോയതോടെ ഒരു മാസമായി അധ്യക്ഷനില്ലാത്ത അവസ്ഥയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിലാണ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തത്.  മുരളീധരന്‍ പക്ഷം കെ,സുരേന്ദ്രനെയും കൃഷ്ണദാസ് പക്ഷം എംടി രമേശിനെയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് ശോഭ സുരേന്ദ്രന്‍റെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കെ.സുരേന്ദ്രനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍തൂക്കം. 

സംസ്ഥാന നേതൃത്വത്തില്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ ദേശീയ നേതൃത്വം വീണ്ടും കേരളത്തിലെത്തും. നേതാക്കന്‍മാരുമായി പ്രത്യേകം ചര്‍ച്ച നടത്തും. ആർഎസ്എസിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും അവസാന തീരുമാനം. ജനുവരിയോടെ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...