അസംസ്കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കും; രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടി

crude-oil-2
SHARE

അസംസ്കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. കൂടുതല്‍ എണ്ണ വിപണിയിലെത്തുന്നത് മൂലം വില ഇടിയാതിരിക്കാനാണ് ഉല്‍പാദനം കുറക്കാനുളള തീരുമാനം. ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു

അടുത്ത വര്‍ഷം ആദ്യം മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താനാണ് വിയന്നയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടിയിലെ തീരുമാനം. പ്രതിദിനം 5 ലക്ഷം ബാരലായിരിക്കും വെട്ടിക്കുറക്കുകയെന്നാണ് സൂചന. റഷ്യയടക്കമുളള ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം  ഔദ്യോഗിക തീരുമാനം ഇന്ന് പ്രഖ്യാപിക്കും. വരുന്ന മാര്‍ച്ച് വരെ പ്രതിദിനം  1.2 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ഇത് തുടരണമോ എന്ന കാര്യം രണ്ട് മാസത്തിന് ശേഷം ചര്‍ച്ച ചെയ്യും. 

ഇതോടെ വരുന്ന ജനുവരി മുതല്‍ ഓരോ ദിവസവും 1.7 ദശലക്ഷം എണ്ണയുടെ കുറവ് ഉല്‍പാദനത്തിലുണ്ടാകും. ആഗോള തലത്തില്‍ ഒരു ദിവസം ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ 1.7 ശതമാനമാണിത്. ഉല്‍പാദനം കുറയ്ക്കുമെന്ന സൂചനകള്‍ വന്നതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറായി. വില വര്‍ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...