സവാളയ്ക്ക് പൊതുവിപണിയെക്കാള്‍ 15 രൂപ കൂട്ടി വിറ്റ് ഹോര്‍ട്ടികോര്‍പ്പ്; ജനത്തിന് ഇരുട്ടടി

horticorp-savala-2
SHARE

പൊതുവിപണിയെക്കാള്‍ പതിനഞ്ച് രൂപ വരെ സവാളയ്ക്ക് വിലകൂട്ടി വിറ്റ് ഹോര്‍ട്ടികോര്‍പ്പ്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 130 രൂപയുള്ള സവാളക്ക് ഹോര്‍ട്ടിക്കോര്‍പ്പില്‍ നൂറ്റി നാല്‍പ്പത്തിയഞ്ചാണ് വില. അവശ്യ പച്ചക്കറികളില്‍ പലതിനും അഞ്ചു രൂപ മുതല്‍ ഇരുപത് രൂപ വരെയും വിലക്കൂടുതലുണ്ട്.

ഹോര്‍ട്ടിക്കോര്‍പ്പിന്റെ വില്‍പനകേന്ദ്രങ്ങളില്‍ ഈ വിലയ്ക്കൊന്നും പച്ചക്കറി കിട്ടില്ല. പാളയം മാര്‍ക്കറ്റില്‍ സവാളയ്ക്ക് നൂറ്റിമുപ്പതുള്ളപ്പോള്‍ ഹോര്‍ട്ടിക്കോര്‍പ്പില്‍ കിലോയ്ക്ക് നൂറ്റി നാല്‍പ്പത്തി അഞ്ചാണ്. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ഇഞ്ചി, ചെറുനാരങ്ങ, മുളക് എന്നിവയുടെ വിലയും  അഞ്ച് മുതല്‍ ഇരുപത് രൂപ വരെ കൂടുതലാണ്. പരമാവധി വിലകുറച്ച് നല്‍കാനുള്ള ചെറുകിട കച്ചവടക്കാരുടെ താല്‍പര്യം വിപണിയില്‍ ഇടപെടേണ്ട ഹോര്‍ട്ടിക്കോര്‍പ്പിനില്ലെന്ന് വ്യക്തം. 

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനപ്പുറം ഹോര്‍ട്ടിക്കോര്‍പ്പ് കൗണ്ടറുകളില്‍ പലതും ശൂന്യമാണ്. മത്തനും, കുമ്പളവും, ഏത്തക്കായും മാത്രമാണ് വേണ്ടത്രയുള്ളത്. ഓരോദിവസവും പൊതുവിപണി പരിശോധിച്ച് വില പുതുക്കുന്ന രീതിയും ഹോര്‍ട്ടിക്കോര്‍പ്പില്‍ മുടങ്ങി. ഒരാഴ്ചയായി അവശ്യപച്ചക്കറികളുടെ വിലനിലവാരം വ്യത്യാസമില്ലാതെ ഉയര്‍ന്നുതന്നെയാണുള്ളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...