ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതൽ സവാള; ഇടപെട്ട് കേന്ദ്രം

worker-carries-an-onion-sac
SHARE

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സസ്യാഹാരിയായതുകൊണ്ട് ഉള്ളി കഴിക്കാറില്ലെന്ന് വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേയുടെ മറുപടി നല്‍കിയത് വിവാദമായി. ഉള്ളി വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു.

ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സവാള ഇളക്കുമതി ചെയ്യാനാണ് തീരുമാനം. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ നേരത്തെ തീരുമാനിച്ചതിന് പുറമേയാണിത്. നാഫെഡ് വഴി രാജ്യത്തെ കര്‍ഷകരില്‍ നിന്ന് സവാള നേരിട്ട് സംഭരിക്കും. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പിയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു. 

വിപണിയില്‍ കൃത്യമായ നിരീക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം കത്തയച്ചു. സസ്യാഹാരിയായതുകൊണ്ട് താന്‍ ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് വിലക്കയറ്റത്തെക്കുറിച്ച് അറിയില്ലെന്നും കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേ പാര്‍ലമെന്‍റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിത്. ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് വിവാദമായിരുന്നു. 

ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച ശേഷം താന്‍ പറഞ്ഞ ഒരു പരാമര്‍ശം വളച്ചൊടിച്ചുവെന്ന് ധനമന്ത്രി ഇന്ന് രാജ്യസഭയില്‍ വിശദീകരിച്ചു. തന്നെ സാധാരണക്കാരുമായി ബന്ധമില്ലാത്ത മേല്‍ത്തട്ടുകാരിയാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുെവന്നും നിര്‍മല കുറ്റപ്പെടുത്തി. അതിനിടെ ആന്ധ്രയിലെ വിജയനഗരത്തില്‍ ന്യായവിലകേന്ദ്രത്തില്‍ സ്ത്രീകളടക്കം തിക്കും തിരക്കുമുണ്ടാക്കി തമ്മിലടിയില്‍ കലാശിച്ചു. ഈ കാഴ്ച്ചകള്‍ രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം വ്യക്തമാക്കുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...