വാഹന റജിസ്ട്രേഷൻ കേസ്: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

suresh-gopi-3
SHARE

പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ കേസില്‍ നടനും രാജ്യസഭാ എം.പിയുമായ സുരേഷ്ഗോപി ലക്ഷങ്ങളു‌ടെ തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് കുറ്റപത്രം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് കാറുകളുടെ റജിസ്ട്രേഷനിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചാണ് പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. 

ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ തയാറാക്കിയ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കി. നേരത്തെ കേസെടുത്തിരുന്നെങ്കിലും പിഴയടച്ചതിനാല്‍ ഫഹദ് ഫാസിലിനെയും കേരളത്തില്‍ വാഹനം ഉപയോഗിക്കാത്തതിനാല്‍ അമല പോളിനെയും കേസില്‍ നിന്നൊഴിവാക്കിയിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...