ഫ്ലാറ്റുകള്‍ പൊളിക്കുന്നതില്‍ വീഴ്ച; അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യത: സബ്കലക്ടര്‍

maradu-flat-4
SHARE

മരടിലെ ആൽഫാ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നതിൽ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന സബ് കലക്ടർ സ്നേഹിൽകുമാർ സിങ്. സമീപത്തെ വീടുകൾക്കുണ്ടായ കേടുപാടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും സബ് കലക്ടർ വ്യക്തമാക്കി. അതേസമയം ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കാൻ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തു

മരടിലെ ഇരട്ട ഫ്ലാറ്റ് സമുച്ചയമായ ആൽഫ സെറീൻ പൊളിക്കുന്ന വിജയ് സ്റ്റീൽസിന്റെ നടപടികളിൽ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ചുറ്റുമുള്ള വീടുകളുടെ സുരക്ഷയടക്കം ഉറപ്പാക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടും പാലിച്ചില്ല. പണി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതോടെയാണ് സുരക്ഷാ മറയടക്കം നിർമിച്ചതെന്നും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്നും സബ് കലക്ടർ പറഞ്ഞു. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാറി താമസിക്കുന്നവർക്ക് വാടകയടക്കമുള്ള സഹായങ്ങൾ ചെയ്യാനാണ് ശ്രമം. 

പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. 125 കോടിയുടെ പരിരക്ഷയ്ക്ക് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്. പ്രീമിയം തുക സർക്കാർ വഹിക്കും. ഇതിനിടെ പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധൻ എസ്.ബി.സർവത്തേ ഫ്ലാറ്റുകൾ സന്ദർശിച്ചു. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിന് മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന കമ്പനിയെ തിരഞ്ഞെടുത്തു. മരട് നഗരസഭയിൽ ചേർന്ന സാങ്കേതിക സമിതിയാണ് പതിനാറ് അപേക്ഷകരിൽ നിന്ന് പ്രോംപ്റ്റിനെ തിരഞ്ഞെടുത്തത്. മുപ്പത്തിമൂന്ന് ലക്ഷമാണ് കരാർ തുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...