കര്‍ണാടകയില്‍ 8 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു; ഒഡീഷയിലും കൂട്ടബലാല്‍സംഗം

rape-3
SHARE

കർണാടകയിലെ കൽബുർഗിയിൽ എട്ട് വയസ്സുകാരിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച ശേഷം  കൊലപ്പെടുത്തി. ഗ്രാമത്തിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ യെല്ലപ്പ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷയിലെ പുരിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

കലബുറഗിയിലെ ഉൾഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാത്രിയായിട്ടും കുട്ടിയെ കാണാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങിയത്. പോലീസിൽ പരാതിയും നൽകി. അയൽവാസിയായ യെല്ലപ്പ കുട്ടിയെ കൂട്ടികൊണ്ട് പോകുന്നത് കണ്ടെന്ന ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തതോടെയാണ് സത്യം മനസിലായത്. മദ്യലഹരിയിലായിരുന്ന യെല്ലപ്പ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ  മിഠായി നൽകി  കൂട്ടിക്കൊണ്ടുപോയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ വച്ച്  പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കനാലിൽ ഉപേക്ഷിചെന്നും ഇയാൾ മൊഴി നൽകി. ഇതേതുടർന്ന് തുടർന്ന് കനാൽ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ്  കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

അതേസമയം,  ഒഡീഷയിലെ പുരിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.  പ്രതികളിലൊരാള്‍ ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന് സസ്പെന്‍ഷനിലായ പൊലീസുകാരനാണ്   ഭുവനേശ്വറില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി  പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...