ഇരു മുന്നണികളെയും കടന്നാക്രമിച്ച് കുമാരസ്വാമി: ദളിനായി പ്രചരണം സജീവം

karnataka-kumaraswamy-15
SHARE

കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഗോഖക് മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ബി.ജെ.പി സ്ഥാനാര്‍ഥിയായി വിമത നേതാവ് രമേഷ് ജാര്‍ക്കിഹോളിയും, കോൺഗ്രസ് സ്ഥാനാര്‍ഥിയായി സഹോദരൻ ലഖന്‍ ജാര്‍ക്കിഹോളിയുമാണ് ജനവിധി തേടുന്നത്. ഇതിനിടയിലാണ് കുമാരസ്വാമി ദള്‍ സ്ഥാനാര്‍ഥിക്കായി പ്രചാരണം സജീവമാക്കുന്നത്.

ബെല്ലാരിയിലെ ഗോഖക്, വര്‍ഷങ്ങളായി ജാര്‍ക്കിഹോളി സഹോദരന്‍മാരുെട സ്വാധീന കേന്ദ്രം. ഇതുവരെ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കിയിരുന്ന രമേഷ് ജാര്‍ക്കിഹോളി ഇത്തവണ ബി.ജെ.പി പക്ഷത്താണ്. സഖ്യസര്‍ക്കാരിനെ വീഴ്ത്താനുള്ള വിമതനീക്കത്തിന് നേതൃത്വം നല്‍കിയതും രമേഷ് ജാര്‍ക്കിഹോളി തന്നെ. എന്നാല്‍ വിമത നേതാവിനെ നേരിടാന്‍ സഹോദരന്‍ ലഖന്‍ ജാര്‍ക്കിഹോളിയെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസിന്‍റെ വജ്രായുധ പ്രയോഗം. എന്നാല്‍ ഇതിനിടയിലാണ് ദള്‍ സ്ഥാനാര്‍ഥി അശോക് പൂജാനായി പ്രചാരണ രംഗത്ത് കുമാരസ്വാമി സജീവമാകുന്നത്. പാര്‍ട്ടി വേറെയാണെങ്കിലും ജാര്‍ക്കിഹോളി സഹോദരന്മാര്‍ ഒറ്റക്കെട്ടാണെന്നും ജനങ്ങള്‍ വിഢ്ഡികളാകരുതുമെന്നാണ് കുമാരസ്വാമിയുടെ വാദം. 

കോണ്‍ഗ്രസ് ദള്‍ സ്ഥാനാര്‍ഥികളായി ജാക്കിഹോളി സഹോദരന്‍മാരും, ശക്തമായ പ്രചാരണവുമായി ദളും സജീവമായതോടെ കടുത്ത മത്സരം നടക്കുന്ന ഗോഖഗ് മണ്ഡലത്തില്‍ ജനഹിതം ആര്‍ക്കൊപ്പമാകുമെന്നതാണ് ഇനി നിര്‍ണായകം. രമേഷ്  ജാര്‍ക്കിഹോളിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ലിംഗായത്ത്-വീരശൈവ സമുദായത്തിലുള്ള ഭിന്നതയും ബി.ജെ.പിക്ക് തലവേദനയാണ്. ഉപതിരഞ്ഞെടുപ്പ് ഫലം രമേഷ് ജാര്‍ക്കിഹോളിക്ക് രാഷ്ട്രീയ ഭാവിയിലുള്ള വിധിയെഴുത്ത് കൂടിയാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...