കോതമംഗലം പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിന്; കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Second-Coonan-Cruz
SHARE

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിന്. കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം നല്‍കണം സ്ഥിതി ശാന്തമായ ശേഷം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണം. മൃതസംസ്കാരത്തിന് തടസമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ നൽകിയ ഹർജിയിലാണ് വിധി വന്നത്.  ഓർത്തഡോക്സ്‌ സഭ വികാരി തോമസ്‌ പോൾ റമ്പാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പലതവണ ഓർത്തഡോക്സ്‌ സഭ അംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങൾ തടയുകയായിരുന്നു.  ഓർത്തഡോക്സ്‌ സഭ അംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പോലീസും നിലപാട് എടുത്തു. ഇതേതുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ്‌ പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...