ഫാത്തിമയുടെ ആത്മഹത്യാകുറിപ്പ് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്; കുരുക്ക് മുറുകുന്നു

fathima-death-2
SHARE

മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാകുറിപ്പ് സ്ഥിരീകരിച്ച് ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്‌. മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് തൊട്ടു മുൻപ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയിൽ  തെളിഞ്ഞു. അതിനിടെ അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈൽ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം തുറന്നു പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന്  മജിസ്‌ട്രേറ്റ്  കോടതിയിൽ  സമർപ്പിച്ചത്. കോടതി ഇതു അനേഷ്വണ സംഘത്തിന്  കൈമാറും  . തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്നെ കുറിപ്പ് മൊബൈൽ ഫോണിന്റെ  സ്ക്രീൻ  സേവർ  ആയാണ്   ഫാത്തിമ വച്ചിരുന്നത് . മരിക്കുന്നതിനു  തൊട്ടു മുൻപാണ്  ഇതു എഴുതിയത്. കൂടാതെ മരണത്തിനു ഷെഹ്സാൻ ഇതിൽ എഡിറ്റിംഗ് നടന്നിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇനി ലാപ്ടോപ്പും ടാബ് ലെറ്റും പരിശോധിയ്ക്കുന്നത്തിന്റെ ഫലം കൂടി വരാനുണ്ട് . ഇതോടെ ആരോപണ വിധേയരായ അധ്യാപകരെ  വീണ്ടും ചോദ്യം ചെയ്യും. മതപരമായ വിവേചനം  കാണിച്ചുവെന്ന ആരോപണം  നേരിടുന്ന സുദർശൻ പത്മനാഭൻ  അടക്കം മൂന്ന് അധ്യാപകരെയാണു  വീണ്ടും ആനേഷ്വണ സംഘം  വിളിച്ചു വരുത്തുക. അതിനിടെ  കേസ് അനേഷ്വണം എന്തുകൊണ്ട്  ക്രൈം ബ്രാഞ്ച് സി  ഐ  ഡി  വിഭാഗത്തിന്  കൈമാറുന്നില്ലെന്നു മദ്രാസ് ഹൈകോടതി  വാക്കാൽ  സർക്കാരിനോട്  ആരാഞ്ഞു.   

2006 മുതൽ ഐഐടിയിൽ നടന്ന ആത്മഹത്യകൾ, ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിയ്ക്കണമെന്നായിരുന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ യുവജന വിഭാഗം അധ്യക്ഷൻ സലീം മടവൂർ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു  കോടതിയുടെ  പരാമർശം. വാദങ്ങൾക്ക് ശേഷം കേസ് വിധി പറയാനായി മാറ്റി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...