വയനാട് ചുരത്തിലൂടെ സാഹസികയാത്ര; കാര്‍ പിടിച്ചെടുത്തു

Wyd-car-05
SHARE

വയനാട് താമരശേരി ചുരത്തിലൂടെ യുവാക്കള്‍ സാഹസികയാത്ര നടത്തിയ കാര്‍ കോഴിക്കോട് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ചേവായൂരില്‍ വെച്ചാണ് കാര്‍ പിടിച്ചെടുത്തത്. ഉടമ കോഴിക്കോട് പേരാമ്പ്ര സ്വദേശി സഫീര്‍ മോട്ടാര്‍ വാഹന വകുപ്പ് ഒാഫീസിലെത്തി. ഇയാള്‍ തന്നെയാണ് കാര്‍ ഒാടിച്ചത്. ഉടമയോട് നാളെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കും. കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ടായിരുന്നു അപകടവളവുകളുള്ള ചുരത്തിലൂടെ യുവാക്കള്‍ യാത്ര നടത്തിയത്. പിന്നില്‍ സഞ്ചരിച്ചവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...