കൊടുംപട്ടിണി, കുട്ടികൾ വാരി തിന്നുന്നത് മണ്ണ്; ദുരിതക്കാഴ്ച

tvm-poor-family
SHARE

ഭരണസിരാകേന്ദ്രത്തിനരികെ പട്ടിണിയില്‍ ആറു കുട്ടികളടങ്ങുന്ന ഒരു കുടുംബം. ആഹാരം കഴിക്കാനില്ലാത്തതിനാല്‍ നാലു മക്കളെ അമ്മ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചു.  മുലയൂട്ടുന്ന കുട്ടികളായതിനാലാണ് രണ്ടു കുട്ടികളെ അമ്മയോടൊപ്പം നിര്‍ത്തിയത്. തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ദുരവസ്ഥയാണ് പുറംലോകം അറിഞ്ഞത്.    

വിശപ്പടക്കാന്‍ മണ്ണുവാരി കഴിക്കേണ്ട അവസ്ഥയില്‍ കുഞ്ഞുങ്ങള്‍. ആരോഗ്യത്തോടെ കഴിയട്ടെയെന്നു പറഞ്ഞ് നിറകണ്ണുകളോടെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി പെറ്റമ്മ. സെക്രട്ടറിയേറ്റില്‍ നിന്നു വിളിപ്പാടകലെയുള്ള കൈതമുക്കിലെ പുറമ്പോക്കിൽ ,തകർന്ന തകര ഷീറ്റിനടിയിലാണ് ആറു കുട്ടികളടങ്ങുന്ന കുടുംബത്തിന്‍റെ താമസം. മൂത്ത കുട്ടിക്ക് ഏഴു വയസ്, ഇളയ കുട്ടിക്ക് ആറുമാസം മാത്രം പ്രായം. തലസ്ഥാന നഗരത്തിലെ ഈ ദുരിതക്കാഴ്ചയില്‍ കേരളമാകെ ലജ്ജിച്ച് തലതാഴ്ത്തണം. ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചു നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വൈകുന്നേരത്തോടെയാണ് കുട്ടികളെ ശിശുക്ഷേമ സമിതിയേറ്റെടുത്തത് 

മദ്യപാനിയായ അച്ഛൻ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു അമ്മ പറയുന്നു. കൂടുംബത്തിനു വീടും കുട്ടികളുടെ അമ്മയ്ക്ക് ജോലിയും നൽകുമെന്നു മേയർ പറഞ്ഞു. രാത്രിയോടെ അമ്മയേയും കുഞ്ഞിനേയും പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റി. വാർത്ത പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ കുട്ടികളുടെ വീട് സന്ദർശിച്ചു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...