തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഡ്രൈവര്‍ മരിച്ചു

car-death
SHARE

കൊടുങ്ങല്ലൂര്‍  ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷഷന് തെക്കുവശം സർവ്വീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ ജംഗ്ഷഷൻ കടന്നു വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിന്നു. 

നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാർ ഏറെക്കുറെ പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ കത്തിയതാണോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...