അനധികൃത കുടിയേറ്റക്കാരെ 5 വര്‍ഷത്തിനകം പുറത്താക്കും: അമിത് ഷാ

amit-shah-flight
SHARE

അനധികൃത കുടിയേറ്റക്കാരെ 5 വര്‍ഷത്തിനകം പുറത്താക്കുമെന്ന് അമിത്ഷാ. 2024 നകം നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ പ്രഖ്യാപിച്ചു.  അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുൻപ് ഇവരെ പുറത്താക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേയും അമിത് ഷാ വിമർശനം ഉന്നയിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കരുതെന്നാണ് രാഹുൽ പറയുന്നത്. അവർ എവിടെപ്പോകും, അവർ എന്തു ഭക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. രാജ്യം 2024 ൽ അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുൻപ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയിരിക്കും. ജാർഖണ്ഡ് മുക്തി മോർച്ചയേയും കോൺഗ്രസിനേയും രാഷ്ട്രീയ ജനതാ ദളിനേയും അമിത് ഷാ വിമർശിച്ചു. ബിജെപിയെ പുറത്താക്കാമെന്ന് പ്രതിപക്ഷ സഖ്യം മോഹിക്കേണ്ട. 55 വർഷത്തെ ഭരണം കൊണ്ട് കോൺഗ്രസ് ജാർഖണ്ഡിനു എന്താണ് നൽകിയതെന്നും അമിത് ഷാ ചോദിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...