ഷാഫി പറമ്പിലിനെതിരെയുള്ള പൊലീസ് അതിക്രമം; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

shafi-parambil-4
SHARE

ഷാഫി പറമ്പിലിനെതിരെയുള്ള പൊലീസ് അതിക്രമം ഇന്നു സഭയെ പ്രക്ഷുബ്ധമാക്കും. ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. എം.എല്‍.എക്ക് പൊലീസ് മര്‍ദനമേറ്റതില്‍ നടപടിയുണ്ടാകുമെന്ന സ്പീക്കറുടെ പ്രസ്താവനയും പ്രതിപക്ഷ നീക്കം മുന്നില്‍ കണ്ടെന്നാണ് സൂചന.

സഭ നാളെ അവസാനിക്കാനിരിക്കെ സര്‍വകലാശാല മാര്‍ക്ക്ദാന തട്ടിപ്പ് വിവാദം സഭയ്ക്കു പുറത്തേക്ക് കൊണ്ടുവരാനാണ് യു.ഡി.എഫ് തീരുമാനം.

ഇതിന്‍റെ ഭാഗമായി ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെയുള്ള പൊലീസ് ലാത്തിചാര്‍ജ് സഭ തുടങ്ങുമ്പോള്‍ തന്നെ ഉന്നയിക്കും.  പ്രതിപക്ഷ എം.എല്‍.എ മാര്‍ ഇതിനുള്ള സൂചന കഴിഞ്ഞദിവസം തന്നെ നല്‍കിയിരുന്നു

ഷാഫി പറമ്പിലെതിരെയുള്ള ലാത്തിചാര്‍ജിനു ആഹ്വാനം നല്‍കിയത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെന്നാണ് യു.ഡി.എഫ്. ആരോപണം ഇക്കാര്യം ചൂണ്ടികാട്ടി സ്പീക്കര്‍ക്ക് ഇന്നു രേഖാമൂലം പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം ആശുപത്രി സൂപ്രണ്ടില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നു ഷാഫിയെ സന്ദര്‍ശിച്ചശേഷം സ്പീക്കര്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...