മാര്‍ക്ക് തട്ടിപ്പ്: മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ

sanu-sfi
SHARE

മാര്‍ക്ക് തട്ടിപ്പില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ. ക്രമവിരുദ്ധമായി മാര്‍ക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണം . അന്വേഷണമില്ലെങ്കില്‍ എസ്എഫ്ഐ തെരുവിലിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് വി.പി. സാനു മുന്നറിയിപ്പ് നൽകി.

കേരള സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡ് മറികടന്ന് സര്‍വകലാശാ ക്യാംപസില്‍ കടന്ന പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും കനത്ത മഴയത്ത് പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ അതുവഴി കടന്നു വന്ന മന്ത്രി കെ രാജുവിന്റെ വാഹനം തടഞ്ഞു. വാഹനത്തിന് ചുറ്റും വളഞ്ഞ് കൊണ്ട് ആക്രോശിച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പൊലീസ് പിന്‍തിരിപ്പിക്കുകയായിരുന്നു. 

വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പല തവണ യൂണിവേഴ്സിറ്റിയുയെ മതിലുകള്‍ക്ക് മുകളില്‍ കയറിയിട്ടും പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പൊലീസുമായി പലതവണ ഉന്തും തള്ളും ഉണ്ടായെങ്കിലും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയോ കണ്ണീര്‍വാതകം പ്രയോഗിക്കുകയോ ചെയ്തില്ല. അറസ്റ്റിനും പ്രവര്‍ത്തകര്‍ വഴങ്ങാതിരുന്നത് കനത്ത മഴയത്ത് പൊലീസിന് വലിയ വെല്ലുവിളിയായി.ഒടുവില്‍ ഒരു മണിക്കൂറോളം സമരം ചെയ്ത പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...