കവളപ്പാറയിൽ വീടു നഷ്ടപ്പെട്ടവർ പെരുവഴിയിൽ; ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ല

kavalappara-people-3
SHARE

പ്രളയത്തില്‍ എല്ലാം നഷ്ടമായിട്ടും പതിനായിരം രൂപയുടെ സര്‍ക്കാര്‍ സഹായം പോലും ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയും കവളപ്പാറയിലുണ്ട്. ഉറ്റവരെ നഷ്മായതിന്റെ ദുഖ‌ത്തിനൊപ്പം കിടപ്പാടം നിര്‍മിക്കാന്‍ ഒരു തുണ്ട് ഭൂമി നിര്‍ണയിച്ചു കിട്ടാത്തതും കുടുംബങ്ങളെ കൂടുതല്‍  പ്രതിസന്ധിയിലാക്കുകയാണ്.

ഏക ആശ്രയമായിരുന്ന സഹോദരനും കുടുംബത്തിലെ ആറംഗങ്ങളും ദുരന്തത്തില്‍ മരിച്ച പളളത്തുവീട്ടില്‍ ഉഷയുടെ വേദനയാണിത്. ആകെയുണ്ടായിരുന്ന പത്തു സെന്റു ഭൂമിയും വീടും അപ്രത്യക്ഷമായി. താങ്ങാനാവാത്ത വേദനയിലായതുകൊണ്ട് സഹായം തേടി ഒാഫീസുകള്‍ കയറിയിറങ്ങാനായില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിച്ചതുമില്ല.

കവളപ്പാറ മുത്തപ്പന്‍മല ഇടിഞ്ഞു വന്ന് കയറിയത് കിഴക്കുംകര മൈമൂനയുടെ വീട്ടിലേക്കാണ്. വീട്ടുപകരണങ്ങള്‍ അടക്കം എല്ലാം നഷ്ടമായി. എല്ലാവരും ആശുപത്രിയില്‍ ആയതുകൊണ്ട് ജീവന്‍ മാത്രം ബാക്കിയായി. മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് ഞെട്ടിക്കുളത്ത് വാടക വീട്ടിലാണിപ്പോള്‍ താമസം. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മൈമൂനക്കും കുടുംബത്തിനും ലഭിക്കേണ്ട സാമ്പത്തിക സഹായം തടഞ്ഞു. 

മൈമൂനയും ഉഷയും ഉദാഹരണങ്ങള്‍ മാത്രമാണ്. കവളപ്പാറയിലേക്ക് സഹായപ്രവാഹമെന്ന് ആവര്‍ത്തിക്കുബോഴും ദുരന്തത്തിന് ശേഷം ദുരിതമൊഴിയാത്ത ഒട്ടേറെ കുടുംബങ്ങളാണ് ഇവിടെയുളളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...