മോഡറേഷന്‍ തട്ടിപ്പ്: അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം; ഒതുക്കിതീര്‍ക്കാൻ ശ്രമം

kerala-university-1
SHARE

കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന്  ആക്ഷേപം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചശേഷം അത് ജില്ലാ വിഭാഗത്തിലേക്ക് ഒതുക്കി. മാത്രമല്ല സോഫ്റ്റ്‌വെയര്‍ തകരാറാണ് സംഭവിച്ചതെന്നും മറ്റ് തട്ടിപ്പൊന്നും ഉണ്ടായിട്ടില്ലെന്ന പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. 

കേരള സര്‍വകലാശാലയിലെ ക്രെ‍ഡിറ്റ് ആന്‍റ് സെമസ്റ്റര്‍സംവിധാനത്തിന് കീഴിലെ 16 പരീക്ഷകളിലാണ് മോഡറേഷന്‍തട്ടിപ്പ് വലിയവിവാദമായപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ നിയമസഭക്ക് ഉറപ്പു നല്‍കിയത്. 2017 മുതല്‍തുടരുന്ന മാര്‍ക്ക് തട്ടിപ്പിന് പിന്നില്‍ മാഫിയസംഘം പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിലെയും സൈബര്‍ വിഭാഗത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കേണ്ടതാണ്.

എന്നാല്‍ കേസ്അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ താരതമ്യേന ജൂനിയര്‍ ഉദ്യോഗസ്ഥരിലേക്ക് ചുരുക്കി. മാത്രമല്ല കൃത്രിമമോ , തട്ടിപ്പോ അല്ല സോഫ്റ്റ്‌വെയറിലെ പ്രശ്നംമാത്രമാണുണ്ടായതെന്ന പ്രചരണം ഒരുവിഭാഗം സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി നടക്കുന്ന മാര്‍ക്ക് തട്ടിപ്പ്  ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന ആക്ഷേപവും ഉണ്ട്.

ഇതിനും പുറമെ സര്‍വകലാശാല രൂപംകൊടുത്ത മൂന്ന് ഇടത് അനുകൂല കോളജ് അധ്യാപകരടങ്ങുന്ന സമിതിയും മോഡറേഷന്‍തട്ടിപ്പ് അന്വേഷിച്ച് വരികയാണ്. പൊലീസ് അന്വേഷണത്തിന് സമാന്തരമായി , ക്രിമിനല്‍ അന്വേഷണത്തില്‍ പ്രത്യേക വൈദഗ്ധ്യം ഇല്ലാത്തവരെക്കൊണ്ട് ഇപ്രകാരം ഒരന്വേഷണം നടത്തുന്നതെന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...