ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; തലശ്ശേരി സബ് കലക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

asif-k-yusuf-1
SHARE

ഐ.എ.എസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ നൽകിയെന്ന പരാതിയിൽ തലശ്ശേരി സബ് കലക്ടർ ആസിഫ് കെ യൂസഫിനെതിരെ വകുപ്പുതല അന്വേഷണറിപ്പോർട്ട്. ഒബിസി സംവരണത്തിന് ആസിഫിന്  അർഹതയില്ലെന്ന് എറണാകുളം കലക്ടർ എസ്. സുഹാസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചീഫ് സെക്രട്ടറിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഒ.ബി.സി സംവരണത്തിൽ ഐ. എ എസും കേരള കേഡറും നേടിയ തലശേരി സബ് കലക്ടർ അസിഫ് കെ യൂസഫ് , സംവരണാനുകൂല്യത്തിനായി സമർപ്പിച്ച സാമ്പത്തിക വിവരങ്ങളും വരുമാന സർട്ടിഫിക്കറ്റും തെറ്റാണന്ന പരാതിയിലാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം കലക്ടർ എസ്. സുഹാസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ്.  ഐ.എ.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടു മുൻപുള്ള മൂന്ന് വർഷത്തെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഒ.ബി.സി സംവരണത്തിന് അർഹത. 

ആസിഫിന്റെ അപേക്ഷയിൽ പറയുന്നത് 2013 മുതൽ 2015 വരെയുള്ള വർഷത്തെ പരമാവധി വരുമാനം 2,40,000 എന്നാണ്. എന്നാൽ അന്വേഷണത്തിൽ ഇത് 28 ലക്ഷം വരെയാണെന്ന് കണ്ടെത്തി. അതിനാൽ സംവരണത്തിന് അർഹതയില്ലെന്ന് റിപോർട്ടിൽ പറയുന്നു. ആസിഫ് നൽകിയ 2015 .. 16 ലെ വരുമാന സർട്ടിഫിക്കറ്റിൽ ഒരു ലക്ഷത്തി എൺപതിനായിരം എന്നാണ് രേഖപ്പെടുത്തിയത്. യഥാർത്ഥ രേഖകൾ പ്രകാരം നാല് ലക്ഷത്തി മുപ്പത്തി മൂവായിരമാണന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സബ് കലക്ടറുടെ അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന റിപ്പോർട്ടിൽ തുടർ നടപടിയെടുക്കേണ്ടത് കേന്ദ്ര പഴ്സനൽ മന്ത്രാലയമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...