ധനസ്ഥിതി ആശങ്കാജനകം; ധനകാര്യ മാനേജ്മെന്റ് പാടേ പാളി; ഐസക്കിന് സി‌പി‌ഐ വിമര്‍ശനം

thomas-isaac-cpi-2
SHARE

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മന്ത്രി തോമസ് ഐസക്കിന് സി.പി.ഐയുടെ രൂക്ഷവിമര്‍ശനം. ധനകാര്യ മാനേജ്മെന്‍ില്‍ ധനമന്ത്രി പരാജയമാണെന്ന് സി.പിഐ നിര്‍വാഹകസമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ധനവകുപ്പിലെ പ്രതിസന്ധി ഇടതുമുന്നണി യോഗത്തിലുന്നയിക്കാനാണ് സി.പിഐ തീരുമാനം 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വലിയ തിരിച്ചടിയാണെന്ന്  സിപിഐ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെന്‍് പാടേ പാളുകയാണെന്ന രൂക്ഷവിമര്‍ശനമാണ് നിര്‍വാഹകസമിതിയിലുണ്ടായത്. ട്രഷറികളില്‍ കടുത്ത നിയന്ത്രണമാണ്.എപ്പോള്‍ പ്രതിസന്ധി അയയുമെന്ന് വിശദീകരിക്കാന്‍ ധനമന്ത്രിക്ക് ആവുന്നില്ല. നല്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പലപ്പോഴും ഐസക്ക് ധനകാര്യമാനേജ്മെന്‍് നടത്തിയിരുന്നത്.

എന്നാല്‍ മികച്ച ഉദ്യോഗസ്‌ഥരുടെ അഭാവം ഇപ്പോള്‍ ധനവകുപ്പിലും തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളിലും പ്രകടമാണ്. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റിങ് വിഷയത്തില്‍ നിര്‍വാഹകസമിതിയില്‍ ചര്‍ച്ച നടന്നില്ലെങ്കില്‍ ഐസക്ക് കാണിക്കുന്നത് പിടിവാശിയാണെന്ന നിലപാട് സി.പി.ഐയില്‍ ശക്തമാണ്.

കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ട എന്ന് നിലപാട് എടുക്കുന്നത് എന്തെങ്കിലും മറയ്ക്കാനുള്ളത് കൊണ്ടാണെന്ന പ്രതീതിയുണ്ടാക്കുമെന്നാണ് സി.പി.ഐക്കുള്ളിലെ വികാരം. ധനവകുപ്പിനെതിരെയുള്ള സി.പി.ഐയുടെ അതൃപ്തി ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...