രജനി കമലിനൊപ്പം? തമിഴക രാഷ്ട്രീയത്തില്‍ അദ്ഭുതപ്പിറവി; ആകാംക്ഷ

rajani-kanth-kamal-hassan-2
SHARE

ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകള്‍ നല്‍കി നടന്‍ രജനികാന്ത് രംഗത്ത്. തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച  രജനികാന്ത് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍  തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ തലൈവരുടെ പാര്‍ട്ടി പ്രഖ്യാപനം അടുത്തുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീമായി.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നടന്‍ രജനികാന്ത്. തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയിലേക്കെന്ന  അഭ്യൂഹങ്ങള്‍ക്കും  ഈയിടെ വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസന്റെ സിനിമ ജീവിതത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അദ്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെ ഉടന്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന ചര്‌ച്ചകള്‍ സജീവമായി.

തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള  രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. രജനികാന്തും അതംഗീകരിച്ചു. മാധ്യമങ്ങളെ കണ്ടതോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന പ്രതീതിയാണ് തമിഴ്നാട്ടിലെങ്ങും. ആരാധകകൂട്ടമായ രജനികാന്ത്  മക്കള്‍ മൻട്രത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഈ പാര്‍ട്ടി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാവും  അടുത്ത നിയമസഭ തിര‍ഞ്ഞെടുപ്പിനെ നേരിടുകയെന്നുമാണ്  പുറത്തുവരുന്ന വാര്‍ത്തകള്‍.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...