മാര്‍ക്ക് ദാന സംഭവങ്ങളില്‍ സര്‍വകലാശാലകള്‍ അപഹാസ്യരായി; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

pinarayi-kt-jaleel-1
SHARE

സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി കെ.ടി.ജലീല്‍ കൂടി പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര‍ുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. മാര്‍ക്ദാന സംഭവങ്ങളില്‍ സര്‍വകലാശാലകള്‍ അപഹാസ്യരായെന്ന് മുഖ്യന്ത്രി പറഞ്ഞു. പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി. സര്‍വകലാശാലകള്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകള്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പാസ്‍വേഡുകള്‍ക്കുപകരം ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...