മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ടത് ശ്രീനിവാസൻ; തിരിച്ചറിഞ്ഞ് ബന്ധുക്കൾ

maoist-encounter-3
SHARE

അട്ടപ്പാടിയിൽ തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാൾ ചെന്നൈ സ്വദേശി ശ്രീനിവാസനെന്ന് ബന്ധുക്കൾ. തൃശ്ശൂർ മെഡിക്കൽ കോളെജിലെത്തി സഹോദരങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞു.  എട്ടുവർഷം മുമ്പ് ശ്രീനിവാസൻ വീടുവിട്ട് പോയതാണെന്നും പിന്നീട് യാതൊരു വിവരങ്ങളും ഉണ്ടായില്ലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. മാവോയിസ്റ്റ് അരവിന്ദന്റേതെന്ന പേരിലാണ് മൃതദേഹം  ഇതുവരെ സൂക്ഷിച്ചിരുന്നത്.

ഏറ്റമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് തമിഴ്നാട് ടാസ്ക് ഫോഴ്സിന്റെ പിടിയിലായി. അട്ടപ്പാടി ആനക്കട്ടിക്ക് സമീപമുള്ള തൂവപ്പതി മാങ്കര വനമേഖലയിൽ നിന്ന് തമിഴ്നാട് ടാസ്ക് ഫോഴ്സാണ് പിടികൂടിയത്. ചത്തീസ്ഗഡുകാരനായ ദിപക്കിനൊപ്പം ഒരു വനിതാ മാവോയിസ്റ്റും പിടിയിലായെന്നാണ് സൂചന. 

കഴിഞ്ഞമാസം 29ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപെട്ട ദീപക് തമിഴ്നാട് വഴി രക്ഷപെടാനായിരുന്നു നീക്കം. അട്ടപ്പാടിയിൽ ഉൾപ്പെടെ കേരളത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ ആയുധ പരിശീലനം നടത്തി. ദീപക്കിനെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...