ബാബ്റി മസ്ജിദ് നിലനിന്നിടത്ത് തന്നെ രാമന്റെ ജന്മഭൂമി: വ്യക്തമാക്കി സുപ്രീംകോടതി

Ayodhya-Vidhi-066666
SHARE

ബാബ്റി മസ്ജിദ് നിലനിന്നിടത്ത് തന്നെയാണ് രാമന്റെ ജന്മഭൂമിയെന്ന് വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി. എന്നാൽ 1949ല്‍ വിഗ്രഹം സ്ഥാപിച്ചതും 1992ല്‍ പള്ളി പൊളിച്ചതും അപലപനീയമെന്നും കോടതി നിരീക്ഷിച്ചു. സവാദ് മുഹമ്മദിന്റെ വിശദമായി വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അയോധ്യയിലെ  തര്‍ക്കഭൂമിയില്‍  ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. പകരം മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന്, തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കണം.  

പള്ളി നിലനിന്ന സ്ഥലത്തിന്റെ സമ്പൂര്‍ണ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച കോടതി, രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞു. സര്‍വെയുടെ ഖനനത്തില്‍ തര്‍ക്കസ്ഥലത്ത് മുസ്‌ലിം നിര്‍മിതിയല്ല കണ്ടെത്തിയത്.  രാമജന്മഭൂമിക്കല്ല, ശ്രീരാമദേവനാണ് നിയമവ്യക്തിത്വമെന്ന് അഭിപ്രായപ്പെട്ട കോടതി, രാംലല്ലയുുടെ വാദം പ്രസക്തമാണെന്ന് നിരീക്ഷിച്ചു.  1949ല്‍ വിഗ്രഹം സ്ഥാപിച്ചതിനെയും 1992ല്‍ ബാബ്റി മസ്ജിത് പൊളിച്ചതിനെയും കോടതി അപലപിച്ചു. ഏകകണ്ഠമായാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...