പുനഃപരിശോധന ഹർജി നൽകില്ലെന്ന് ബോർഡ്; അഞ്ചേക്കര്‍ വാങ്ങരുതെന്ന് ഒവൈസി

owaisi-09
SHARE

അയോധ്യ കേസിൽ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്. കോടതി വിധി അംഗീകരിക്കുകയാണെന്നും ബോർഡ് വ്യക്തമാക്കി.

അതേസമയം കോടതി വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്ഥലം മുസ്​ലിങ്ങൾ വാങ്ങരുതെന്നാണ് തന്റെ നിലപാടെന്ന് എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി പറഞ്ഞു. മുസ്്ലിംകള്‍ക്കെതിരായ വിവേചനമാണ് കോടതി വിധിയില്‍ പ്രതിഫലിക്കുന്നതെന്നും ഒവൈസി ആരോപിച്ചു. സുപ്രീംകോടതി ഉന്നതമായ സ്ഥാപനമാണെങ്കിലും ഒരിക്കലും തെറ്റുപറ്റാത്ത സ്ഥാപനമല്ലെന്നും ഒവൈസി വിമര്‍ശിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...