എത്ര വലിയ തര്‍ക്കവും നിയമത്തിലൂടെ പരിഹരിക്കാം: അയോധ്യ വിധിയിൽ മോദി

modi
SHARE

എത്ര വലിയ തര്‍ക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് വ്യക്തമാക്കുന്നതാണ് വിധി. വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന് തെളിവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കും ഏകത്വത്തിനും സംസ്കാരത്തിനും കൂടുതല്‍ ബലം നല്‍കുന്ന വിധിയെന്നായിരുന്നു അയോധ്യ വിധിയോടുളള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലാണ് അമിത് ഷാ അയോധ്യ വിധിയോട് പ്രതികരിച്ചത്.  

വിധിയെ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസും ട്വിറ്ററില്‍ വ്യക്തമാക്കി. പരസ്പര ബഹുമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാരമ്പര്യം രാജ്യം ഉയര്‍ത്തിപ്പിടിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. ചരിത്രപരമായ വിധിയെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നെന്ന് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തിന് അവസാനമാകുന്നത് ഇരുസമുദായങ്ങള്‍ക്കും സന്തോഷവും ആശ്വാസവും പകരുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...