അയോധ്യ വിധിയെ മാനിക്കുന്നു; ഐക്യം സൂക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി

ayodhya-rahul
SHARE

അയോധ്യ കേസിൽ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. എല്ലാവരും ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിധിയെ അംഗീകരിക്കണമെന്നും പരസ്പര ബഹുമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാരമ്പര്യം രാജ്യം ഉയര്‍ത്തിപ്പിടിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം എത്ര വലിയ തര്‍ക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് വ്യക്തമാക്കുന്നതാണ് വിധി. വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന് തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഭാരതത്തിന്‍റെ അഖണ്ഡതയ്ക്കും ഏകത്വത്തിനും സംസ്കാരത്തിനും കൂടുതല്‍ ബലം നല്‍കുന്ന വിധിയെന്നായിരുന്നു അയോധ്യ വിധിയോടുളള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലാണ് അമിത് ഷാ അയോധ്യ വിധിയോട് പ്രതികരിച്ചത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...