സർക്കാരുണ്ടാക്കാൻ ഫഡ്നാവിസിനെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷം തിങ്കളാഴ്ച തെളിയിക്കണം

maharashtra-09
SHARE

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ ക്ഷണിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിക്കകമാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാൽ ശിവസേനയെ സർക്കാരുണ്ടാക്കുന്നതിനായി ക്ഷണിക്കും.

ബിജെപി-സേന സഖ്യത്തിലെ വലിയ വിള്ളലിനെ തുടർന്ന് എൻസിപി അധ്യക്ഷൻ ശരദ്പവാർ കിങ്മേക്കറാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസവും സേനാ നേതാക്കൾ ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഉണ്ടാക്കാൻ ശിവസേനയ്ക്ക് അവസരം ലഭിച്ചാൽ എൻസിപി കൂടെ ചേരുമെന്നും കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നുമാണ് സേനാ നേതാക്കൾ പ്രതീക്ഷിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...