’49ല്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും ’92ല്‍ പള്ളി തകര്‍ത്തതും നിയമവിരുദ്ധം: വിധി

sc-masjid
SHARE

1949 ല്‍ ബാബറി മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992 ല്‍ മസ്ജിദ് തകര്‍ത്തതും  ആസൂത്രിതവും നിയമവിരുദ്ധവും ആയിരുന്നുവെന്ന്  സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരത്വത്തിനും നിയമവാഴ്ചയ്ക്കും നിരക്കുന്നതായിരുന്നില്ല ഈ സംഭവങ്ങള്‍. നീതിനിഷേധത്തിന് പരിഹാരമായാണ് വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്കു പുറത്ത് മസ്ജിദ് പണിയാന്‍ അഞ്ചേക്കര്‍ നല്‍കുന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

തര്‍ക്കഭൂമിയിലെ അവകാശങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോഴാണ് സുപ്രീംകോടതി 1949ലെയും 1992ലെയും സംഭവങ്ങള്‍ പരാമര്‍ശിക്കുന്നത്. 1949 ല്‍ മസ്ജിദിനുള്ള വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് നിയമവിരുദ്ധമായാണ്. മുസ്‍ലിങ്ങളെ പുറത്താക്കുകയെന്ന ആസൂത്രിത ലക്ഷ്യമായിരുന്നു ഇതിനു  പിന്നില്‍. 1992ല്‍ തകര്‍ക്കപ്പെട്ടിട്ടും മസ്ജിദിലുള്ള  അവകാശം മുസ്‍ലിം സമുദായം ഉപേക്ഷിച്ചില്ല. മുസ്‍ലിം സമുദായത്തിന് ആരാധനാലയം നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചാല്‍ നീതി നടപ്പാകില്ല. രാജ്യത്തിന്‍റെ മതേതരത്വത്തിന് നിരക്കാത്തതാണ് സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 142 ാം വകുപ്പനുസരിച്ച്, demolitionനിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്.  മുസ്‍ലിം സമുദായത്തിനുള്ള ആശ്വാസമെന്ന നിലയില്‍ തര്‍ക്കസ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി അനുവദിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 

ഭരണഘടനയ്ക്കു മുന്നില്‍ എല്ലാ മതങ്ങളും തുല്യരാണ്.  സഹുഷ്ണുതയും സഹവര്‍ത്തിത്വവും രാജ്യത്തിന്‍റെ മതേതരത്വത്തിന് അനിവാര്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...