ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ; രഹസ്യ കേന്ദ്രത്തിലേക്ക് നീക്കി

mao
SHARE

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക്കിനെ തമിഴ്നാട് പൊലീസ് പിടികൂടി. അട്ടപ്പാടി ആനക്കട്ടിക്ക് മാങ്കര വനത്തില്‍ നിന്നാണ് സ്പെഷല്‍ ടാസ്ക്് ഫോഴ്സ് കസ്റ്റഡിയിലെടുത്തത്. ദീപക്കിനൊപ്പം മറ്റ് രണ്ട് മാവോയിസ്റ്റുകളും പിടിയിലായെന്ന് വിവരമുണ്ടെങ്കിലും പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കാലില്‍ മുറിവേറ്റ നിലയിലുളള ദീപക്കിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷീണിതനാണെങ്കിലും മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ദീപക് ആശുപത്രിയിലേക്ക് പ്രവേശിച്ചത്.

അട്ടപ്പാടി ആനക്കട്ടിക്ക് സമീപം തമിഴ്നാട്ടിലെ മാങ്കര വനമേഖലയിെല ധൂമന്നൂരില്‍ നിന്ന് തമിഴ്നാട് പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സാണ് ദീപക്കിനെ പിടികൂടിയത്. രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കഴിഞ്ഞമാസം 29ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തില്‍ വച്ച് ഉദ്യോഗസ്ഥ സംഘത്തിന് നേരെ വെടിയുതിര്‍ത്ത ദീപക് തമിഴ്നാട് വഴി രക്ഷപെടുമ്പോഴാണ് പിടിയിലാകുന്നത്. ചത്തീസ്ഗഡുകാരനായ ദീപക്കിനൊപ്പം മറ്റ് രണ്ട് മാവോയിസ്റ്റുകളും പിടിയിലായെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരില്‍ വനിതാ മവോയിസ്റ്റായ ശ്രീമതി, ഷർമിള എന്നിവരിൽ ഒരാളാളുണ്ടെന്നും വിവരമുണ്ട്.  മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിലാണോ ദീപക്കിന് പരുക്കേറ്റതെന്ന് വ്യക്തമല്ല. സ്ട്രക്ചറില്‍ കിടത്തിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഏറെനാളായി അട്ടപ്പാടിയിൽ ഉൾപ്പെടെ കേരളത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ ആയുധ പരിശീലനം നടത്തുകയായിരുന്നു ദീപക്. ദീപകിനെതിരെ തമിഴ്നാട് - കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...