രാജ്യം അയോധ്യ വിധിയെ സ്വീകരിച്ചു; ഇത് ചരിത്ര ദിനം: നരേന്ദ്രമോദി

prime-minister
SHARE

അയോധ്യ വിധിയെ രാജ്യം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനാധിപത്യം ജീവനുള്ളതും കരുത്തുറ്റതുമാണെന്ന് തെളിഞ്ഞു. ദശാബ്ദങ്ങളായുള്ള തർക്കം അവസാനിച്ചുവെന്നും ചരിത്രദിനമാണിന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാനാത്വത്തിൽ ഏകത്വത്തിന് ഉദാഹരണമാണ് അയോധ്യ വിധിയെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വ്യക്തമാക്കി. എത്ര വലിയ തര്‍ക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്‍റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് വിധിക്ക് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...