വിധി ഉള്‍ക്കൊള്ളണം; സമാധാനത്തിന് എല്ലാവരും സഹകരിക്കണം: മുഖ്യമന്ത്രി

Pinarayi
SHARE

അയോധ്യ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം, പൊലീസ് പൂര്‍ണ ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിധിയുടെ പശ്ചാത്തലത്തിലെ സുരക്ഷ വിലയിരുത്താൻ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഭരണഘടന അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. പൂര്‍ണരൂപം കിട്ടിയതിനുശേഷം തുടര്‍നടപടിയെന്നും  പാണക്കാട് ശിഹാബ് തങ്ങൾ പറഞ്ഞു.‌ 

എല്ലാവരും സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിധിയുടെ പേരിൽ ഇനി പ്രകോപനങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നേതൃയോഗം തിങ്കളാഴ്ച പാണക്കാട്ട് ചേരും.

അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കി. ഇവിടങ്ങളില്‍ 

പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും പൊലീസ് സംരക്ഷണം ഉറപ്പാക്കി. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...