സുരക്ഷാവലയത്തിൽ അയോധ്യ; സമാധാനപരം, നിരോധനാജ്ഞ തുടരുന്നു

ayodhya-mood
SHARE

സുപ്രീംകോടതിയുടെ ചരിത്രവിധി സുരക്ഷാവലയത്തിനുള്ളിൽ സമാധാനപൂർണമായാണ് അയോധ്യ നഗരം കേട്ടത്. ക്രമസമാധാനനില പൂർണമായും നിയണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രശ്നങ്ങൾക്ക് ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

അയോധ്യയിൽ സാധാരണ ദിവസം പോലെ എല്ലാം കടന്നു പോയി. കടകൾ തുറന്നു പ്രവർത്തിച്ചു. താൽക്കാലിക ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. പൊലീസ് കൃത്യമായ ഇടവേളകളിൽ മാർച്ച് നടത്തുകയും തെരുവിൽ പ്രകടനങ്ങൾക്ക് ശ്രമിച്ചവരെ ഉടൻ നീക്കുകയും ചെയ്തു. പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കാതിരിക്കാൻ കർശന നിരീക്ഷണമുണ്ട്. 20 താൽക്കാലിക ജയിലുകൾ സജ്ജമാക്കിയിരുന്നെങ്കിലും ആരെയും കരുതൽ തടങ്കലിലെടുക്കേണ്ടി വന്നില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

യു പിയിൽ നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച്ചയും പ്രവർത്തിക്കില്ല. സംഘർഷ സാധ്യതയുള്ള ലക്നൗ, അസംഖഡ്, മീററ്റ് എന്നിവിടങ്ങളും ജാഗ്രതയിലാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...