വിധി ഏകകണ്ഠം; പറയാൻ അവധി ദിനം; അതിനാടകീയം; തിങ്ങിനിറഞ്ഞ് കോടതിമുറി

sc-media-new
SHARE

വിധി പറയാൻ അവധി ദിനം തിരഞ്ഞെടുത്തത് മുതൽ ഏകകണ്ഠമായി വിധിച്ചത് വരെ നാടകീയവും അസാധാരണവുമായിരുന്നു അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ തീർപ്പ് കൽപ്പിക്കൽ. തിങ്ങി നിറഞ്ഞ കോടതിമുറിയെ സാക്ഷ്യപ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി ആണ് വിധി വായിച്ചുകേൽപ്പിച്ചത്. 

ചരിത്രവിധി റിപ്പോർട്ട് ചെയ്യാൻ പുലർച്ചെ തന്നെ വൻ മാധ്യമസംഘമാണ് കോടതി പരിസരത്തേക്ക് ഒഴുകിയെത്തിയത്. കോടതിയുടെ മുൻവശത്തെ റോഡ് ബാരിക്കേഡ് കൊണ്ടു അടച്ച് പതിവില്ലാത്ത സുരക്ഷ. പതിവിലും നേർത്തെ ഏഴരയോടെ റജിസ്ട്രാർ എത്തിയതോടെ കോടതി ഗേറ്റ് മാധ്യമങ്ങൾക്കും തുറന്നു കൊടുത്തു. 

10:27ന് ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഒന്നാം നമ്പർ കോടതിയിൽ. തിങ്ങി നിറഞ്ഞ ശബ്ദമുഖരിതമായ കോടതി മുറിയിൽ മൗനം പാലിക്കണമെന്ന്  ചീഫ് ജസ്റ്റിവിന്റെ മുന്നറിയിപ്പ്. കോടതിമുറി ശാന്തം. വിധിയുടെ പ്രസക് ഭാഗം വായിക്കാൻ അരമണിക്കൂർ വേണമെന്ന് ചീഫ് ജസ്റ്റിസ്. 

വിധി സഹ ജഡ്ജിമാർക്ക് ഒപ്പുവയ്ക്കാൻ കൈമാറിയ ശേഷം ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചു. വിധി ഏകകണ്ഠം. തർക്ക ഭൂമിയിൽ അവകാശം ഉന്നയിച്ചുള്ള  ഷിയ വഖഫ് ബോർഡിന്റെ ഹർജി തള്ളിക്കൊണ്ടുള്ള വിധിക്ക് ശേഷം പ്രധാന വിധിയിലേക്ക്. 11.10 ന് 1045 പേജുള്ള വിധിയിലെ പ്രധാന ഭാഗം വായിച്ചു തീർത്തതോടെ അയോധ്യയിലെ ചിത്രം വ്യക്തമായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...