'ഭാര്യയെ നിരന്തരം വിളിച്ചു; മരണത്തിലും പങ്ക്'; സിപിഎം ജില്ലാ സെക്രട്ടറിക്ക് കുരുക്ക്

p-gagarin-cpm-murder-case
SHARE

യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്. കഴി‍ഞ്ഞ 21നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭര്‍ത്താവാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.

കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് വൈത്തിരി പൂക്കോട്ടുള്ള വാടകവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്.

യുവതിയുടെ മൂന്നാം ഭര്‍ത്താവാണ് പരാതിക്കാരന്‍. മരണം ആത്മഹത്യാണെന്ന് കരുതുന്നില്ലെന്നും കൊലപാതകമാമെന്ന് സംശയിക്കുന്നെന്നുമാണ് പരാതി. മരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ആവശ്യം. 

ഗഗാറിന്‍ ഭാര്യയെ നിരന്തരം വിളിക്കുമായിരുന്നെന്നും ഇവര്‍ ഒരുമിച്ച് തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍പോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാര്‍ഡ് ഗഗാറിന്‍ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്. മരണത്തില്‍ പ്രദേശവാസികളായ നാലുപേരെക്കൂടി സംശയിക്കുന്നെന്നും ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എസ്പി പരാതി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിക്ക് കൈമാറി .പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്തു. യുവതിയുടെ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതയില്‍ ജില്ലാ സെക്രട്ടറിയുടെ പേര് വലിച്ചിഴച്ചതില്‍ ഗൂഡാലോചനയുണ്ടെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രതികരണം.  മരണത്തെക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...