‘മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ പറഞ്ഞു; കള്ളം പറയുന്നവരുമായി ബന്ധമില്ല’

uddhav-thackeray-adithya-ta
SHARE

മഹാരാഷ്ട മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മറുപടിയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരണചര്‍ച്ച നടത്തി. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ ഉറപ്പുനല്‍കി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്ന് ഉദ്ധവ് വ്യക്തമാക്കി.

അതേസമയം, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് രാജി. രാജിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശിവസേനയെ ഫഡ്നാവിസ് കടന്നാക്രമിച്ചു.

ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും ശിവസേനയ്ക്ക് താല്‍പര്യം പ്രതിപക്ഷത്തോടാണെന്നും,, എന്നും ബിജെപിയെ ആക്രമിക്കാനാണ് ശിവസേന ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരണചര്‍ച്ചയൊന്നും ശിവസേനയുമായി നടത്തിയിട്ടില്ല. ഉദ്ധവ് താക്കറെ വിളിക്കാന്‍ ശ്രമിച്ചിട്ട് ഫോണ്‍പോലം എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...