എന്നെയും കുടുംബത്തെയും കാത്തതിന് നന്ദി; സുരക്ഷ പിൻവലിച്ചതിൽ രാഹുൽ

rahul-gandhi-4
SHARE

എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിച്ചതിന് നന്ദി. സമര്‍പ്പണത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എസ്പിജി സുരക്ഷാ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുെമ‌ന്ന് വാർത്ത വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.  

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സി.ആര്‍.പി.എഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇവര്‍ക്ക് നല്‍കും. നെഹ്റു കുടുംബത്തിന്‍റെ  സുരക്ഷ പിന്‍വലിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും രാജ്യത്ത് എസ്.പി.ജി സുരക്ഷ. ആഭ്യന്തരവകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. നിലവില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...