കേരള ബ്ലാസ്റ്റേഴ്സ് – ഒഡിഷ മല്‍സരം സമനിലയില്‍

blasters-3
SHARE

കേരള ബ്ലാസ്റ്റേഴ്സ് – ഒഡിഷ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒഗ്ബച്ചേയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഏകസ്ട്രൈക്കറായി കളത്തിലിറങ്ങിയ മെസി ബൗളി പരുക്കേറ്റ് പിന്‍മാറിയതോടെ മലയാളി താരം മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ നയിച്ചത്. ഒഡിഷ ഡിഫന്‍ഡറുമായി കൂട്ടിയിടിച്ചാണ് മെസിക്ക് പരുക്കേറ്റത് .  35ാം മിനിറ്റില്‍ സഹലിനെ ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു. 

തുടര്‍ന്ന് ആദ്യപകുതിയുടെ ഇടവളയില്‍ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച പരിശീലകന്‍ എല്‍കോ ഷാറ്റോരിക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. മല്‍സരം തുടങ്ങി രണ്ടുമിനിറ്റിനകം ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ജെയ്റോ റോഡ്രിഗസ് പരുക്കേറ്റ് പിന്‍മാറിയതും തിരിച്ചടിയായി. നാലുപോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ് . 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...