വിജയവഴിയില്‍ മടങ്ങിയെത്താന്‍ ബ്ലാസ്റ്റേഴ്സ്; ഓഗ്ബച്ചെ ബെഞ്ചിൽ

blasters-fans
SHARE

ഐഎസ്എല്ലില്‍ ഒഡിഷയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവനില്‍ നിന്ന് ബര്‍ത്തലോമ്യ ഓഗ്ബെച്ചെയെ ഒഴിവാക്കി . മെസി ബൗളിയാണ് ടീമിലെ  ഏക സ്ട്രൈക്കര്‍. മലയാളി താരങ്ങളായ കെ.പ്രശാന്ത്, സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ടി.പി. രഹനേഷ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തി. പ്രതിരോധത്തിലെ ബ്രസീലിയൻ കരുത്ത് ജയ്റോ റോഡ്രിഗസാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. 

പരുക്കേറ്റ ജിയാന്നി സ്യൂവർലൂണിനു പകരം രാജു ഗെയ്ക്ക്‌വാദ് പ്രതിരോധം കാക്കാനെത്തും. ക്യാപ്റ്റന്റെ ആം ബാൻഡണിയുന്ന ജയ്റോ റോഡ്രിഗസ്, മുഹമ്മദ് റാക്കിപ്, മുഹമ്മദ് ഞിങ് എന്നിവരാണ് പ്രതിരോധത്തിലെ മറ്റു താരങ്ങൾ. കെ.പ്രശാന്ത്, കെ.പി. രാഹുൽ എന്നിവർ വിങ്ങുകളിൽ തീപടർത്തുമ്പോൾ, ജെസ്സെൽ കാർണെയ്റോ, സഹൽ അബ്ദുൽ സമദ്, സെർജിയോ സിഡോഞ്ച എന്നിവർ മധ്യനിരയിൽ കളി നിയന്ത്രിക്കും. ഓഗ്ബെച്ചെയുടെ അഭാവത്തിൽ റാഫേൽ മെസ്സി ബൗളിയാണ് ഏക സ്ട്രൈക്കർ.

അതേസമയം, ഓഗ്ബെച്ചെ പകരക്കാരുടെ ബെഞ്ചിലുണ്ട്. മലയാളി താരങ്ങളായ അബ്ദുൽ ഹക്കു, മുഹമ്മദ് റാഫി എന്നിവരും പകരക്കാരുടെ ബെഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. ബിലാൽ ഖാൻ (ഗോള്‍കീപ്പർ), ലാൽറുവാത്താര, സാമുവൽ ലാൽമ്വാൻപൂയിയ, സെയ്ത്യാസെൻ സിങ് എന്നവരാണ് പകരക്കാരുടെ ബെഞ്ചിലുള്ള മറ്റു താരങ്ങൾ. സിസ്കോ ഫെർണാണ്ടസ്, അരിഡെയ്ൻ സന്റാന തുടങ്ങിയ പ്രമുഖർ മറുടീമിലുമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...