നവജാതശിശുവിനെ സംസ്കരിക്കാന്‍ സ്ഥലം നൽകാതെ നഗരസഭ: കൊടുംക്രൂരത

baby
SHARE

നവജാതശിശുവിന്‍റെ സംസ്കാരത്തിന് സ്ഥലം വിട്ടുനലാ‍കാതെ പിഞ്ചുശരീരത്തോട് അനീതികീട്ടി ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ ഇടമില്ലെന്ന് പറഞ്ഞ് പൊലീസിനെ അധികൃതര്‍ വട്ടംകറക്കിയത് 36 മണിക്കൂര്‍. മൃതശരീരവുമായി നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധിക്കുമെന്ന് എസ്.ഐ പറഞ്ഞിട്ടും കുഴിയെടുക്കാനുള്ള തൊഴിലാളികളെ പോലും നഗരസഭ വിട്ടുനല്‍കിയില്ല. ഒടുവില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു. 

എന്നാൽ കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂര്‍ നഗരസഭയുടെ ചുമതലയല്ലെന്ന് ചെയര്‍മാന്‍. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണ് നോക്കേണ്ടത്. സംസ്കരിക്കുന്നത് നഗരസഭയുടെ ചുമതലയെന്നായിരുന്നു പൊലീസ് നിലപാട്. ക്രിമറ്റോറിയം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും ചെയര്‍മാൻ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...